September 20, 2024
NCT
KeralaNewsThrissur News

വായനാ വാരാചരണം സമാപന സംഗമം: സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാനം ചെയ്തു.

വലപ്പാട് : എടത്തിരുത്തി വെസ്റ്റ് എസ്.എൻ.വി. എൽ.പി സ്കൂളിലെ വായനാ വാരാചരണ സമാപന സംഗമം പ്രശസ്ത സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാടനം ചെയ്തു. വായിച്ചും വായിപ്പിച്ചും വിദ്യാർഥികൾ വായനയെ പ്രോത്സാഹിപ്പിക്കണമെന്ന് സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാനം ചെയ്തു കൊണ്ട് പറഞ്ഞു.

അറിവിന്റെ വഴിയിൽ ഉയർച്ച തേടുന്നവർ വായനയെ ചേർത്തുപിടിക്കണമെന്നും വായിക്കുന്ന സമൂഹത്തിൽ ദൈഷണികമായ മികവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ-കൈമാറിയ ബാപ്പു വലപ്പാടിനെ സ്കൂൾ ഭാരവാഹികൾ ആദരിക്കുകയും ചെയ്തു.

ദിനാർ കുട്ടമംഗലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.നിമ്മി.ടി.ജി,സന്ധ്യ.കെ.ബി, ഗീജ വിബീഷ്, ഗ്രീഷ്മ വിബിൻ, നീലിമ.കെ.ഡി എന്നിവർ സംസാരിച്ചു. നിജി ലതീഷ്, മഞ്ജു ശശികുമാർ, അഞ്ജു റനീഷ് എന്നിവർ നേതൃത്വം നൽകി.

Related posts

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

murali

ഒരുമനയൂർ സ്വദേശിക്ക് കേരള വാട്ടർ അതോറിറ്റിയുടെ സമ്മാനം; കുടിവെള്ളത്തിനു ദ്വൈമാസബില്ല് 10 ലക്ഷം.

murali

ഓണക്കാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന.

murali
error: Content is protected !!