NCT
KeralaNewsThrissur News

വാദ്യകലാ കളമെഴുത്ത് കലാകാരന്‍ അമ്പാട്ടുപറമ്പില്‍ പുല്ലൂര്‍ ചന്ദ്രന്‍ അന്തരിച്ചു.

പുല്ലൂര് ‍: വാദ്യകലാ കളമെഴുത്ത് കലാകാരന്‍ അമ്പാട്ടുപറമ്പില്‍ പുല്ലൂര്‍ ചന്ദ്രന്‍ (80) അന്തരിച്ചു. ആകാശവാണി പഞ്ചവാദ്യം എഗ്രേഡ് ആര്‍ട്ടീസ്റ്റായിരുന്നു. അവണങ്ങാട്ട് കളരി, മായാസന്നിധി തുടങ്ങി നിരവധി ക്ഷേത്രപുരസ്‌ക്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട്.

ഭാര്യ: പാഴായി മുല്ലക്കപറമ്പില്‍ കുടുംബാംഗം കാര്‍ത്ത്യായനി. മക്കള്‍: ബിജു ചന്ദ്രന്‍ (മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), പുല്ലൂര്‍ സജു ചന്ദ്രന്‍ (കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം), രഞ്ചു കാര്‍ത്ത്യായനി (ടി.വി. താരം, നാടക പ്രവര്‍ത്തകന്‍).

മരുമക്കള്‍: തുമ്പൂര്‍ ആഞ്ഞിലക്കാട്ടില്‍ അബിത, സൂര്യകല (ടെലിവിഷന്‍ താരം), ഡോ. ദീപ. സഹോദരന്‍: എ.എന്‍. രാജന്‍ (ചമയം നാടകവേദി പ്രസിഡന്റ്). സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

Related posts

RTO Challan APK ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു.

murali

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്.

murali

തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

murali
error: Content is protected !!