September 19, 2024
NCT
KeralaNewsThrissur News

യു ഡി എഫിന്റെ നേതൃത്വത്തിൽ നേതാവ് തുരുത്തുമ്മൽ മൊയ്തുട്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

അണ്ടത്തോട് : പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ മുൻ സെക്രട്ടറി തുരുത്തുമ്മൽ മൊയ്തുട്ടി അനുസ്മരണം കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് പി പി ബാബുവിന്റെ അദ്ധ്യക്ഷതയിൽ പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ പി ഗോപാലൻ ഉൽഘാടനം ചെയ്തു.

ഡി സി സി സെക്രട്ടറി എ എം അലാവുദ്ധീൻ അനുസ്മരണപ്രസംഗം നടത്തി, യു ഡി എഫ് നേതാക്കളായ കെ ഏച്ച് ആബിദ്, എൻ ആർ ഗഫൂർ,വി കെ മുഹമ്മദ്‌, മൂസ ആലത്തയിൽ,പി രാജൻ, വി മായിൻ കുട്ടി, ടി എം പരീത്,ഹുസൈൻ വലിയകത്ത്, റാഫി മാലിക്കുളം ,
വി മുഹമ്മദാലി, എന്നിവർ സംസാരിച്ചു ടി എം ഇല്യാസ് സ്വാഗതവും ഷാഹിദ് കൊപ്പര നന്ദിയും പറഞ്ഞു.

Related posts

വലപ്പാട് ബീച്ച് സബ് സെൻ്റർ കെട്ടിട നിർമ്മാണത്തിന് തുടക്കമായി.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

murali

എൻഡിഎ നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!