September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ രണ്ട് കേസുകളിലായി ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ.

തൃശൂർ ജില്ലയിൽ രണ്ട് കേസുകളിലായി ലഹരി മരുന്നുമായി മൂന്നുപേർ പിടിയിൽ. ഗുരുവായൂരിൽ രാസ ലഹരിമരുന്നുമായി രണ്ടുപേരും, തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു വെസ്റ്റ് ബംഗാൾ സ്വദേശിയുമാണ് ലഹരിമരുന്നുമായി പിടിയിലായത്.

തൊഴിയൂർ താഴിശ്ശേരി അമ്പലത്തിന് സമീപത്തുനിന്നും വടക്കേക്കാട് സ്വദേശികളായ ജാഷിർ (28), മുബഷീർ (29) എന്നിവരെയാണ് 3ഗ്രാം എംഡിഎംഎയുമായി ഗുരുവായൂർ പോലീസ് പിടികൂടിയത്. ജാഷിറിന് വടക്കേക്കാട്, കുന്നംകുളം പൊലീസ് സ്റ്റേഷനുകളിൽ മുൻപും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

തൃശ്ശൂരിൽ രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജ് പോലീസ് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ബിശ്വജിത്ത് മൊണ്ടാൽ (28) കഞ്ചാവുമായി പൊലീസിന്റെ പിടിയിലായത്.

Related posts

അധ്യാപക ഒഴിവ്.

murali

മുറ്റിച്ചൂർ പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

തൃപ്രയാർ തേവർക്ക് ഇന്ന് ഉത്രംവിളക്ക്.

murali
error: Content is protected !!