September 19, 2024
NCT
KeralaNewsThrissur News

മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു.

ചാവക്കാട് : മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു. കടപ്പുറം ആശുപത്രിക്ക് വടക്കു ഭാഗം ഖിളർ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ എടക്കഴിയൂർ മുഹമ്മദാലി ഭാര്യ നഫീസ(75) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നഫീസയുടെ മകൾ ആരിഫ മരിച്ചത്.

മകളുടെ മരണവാർത്ത അറിഞ്ഞ ഉടനെ നഫീസക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. മകൾ ആരിഫയുടെ കബറടക്കം ഇന്നലെ കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കബർസ്ഥാനിൽ നടത്തിയിരുന്നു.

മകളുടെ കബറിനടുത്ത് തന്നെ മാതാവിനേയും ഖബറടക്കി. മറ്റു മക്കൾ: ഷെരീഫ്, നൗഷാദ്, ശംസു, ഫൈസൽ(മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി), കബീർ, ഫൗസിയ, പരേതയായ ആരിഫ. മരുമക്കൾ: സീനത്ത്, ഹഫ്സത്ത്, റാഹില, അസീസ്, റനീഫ്.

Related posts

ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു.

murali

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

murali

കാഞ്ഞാണി പെരുമ്പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!