കൊടുങ്ങല്ലൂരിൽ കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, റൗഡി ലിസ്റ്റിൽപെട്ടയാളുമായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പാറക്കൽ അഖിലിനെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്.
നേരത്തെ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയാണ് ഇയാളെ നാട് കടത്തിയിരുന്നത്. എന്നാൽ ഇടക്കിടെ ഇയാൾ വീട്ടിലെത്തിയിരുന്നത് കണ്ടെത്തിയാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു