September 20, 2024
NCT
KeralaNewsThrissur News

കയ്പമംഗലത്ത് വീണ്ടും വള്ളം മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്.

കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വീണ്ടും അപകടം, മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം, മത്സ്യബന്ധനത്തിനായി മൂട് വെട്ടി വള്ളം കടലിലേക്ക് ഇറക്കുന്നതിനിടെ വൻ തിരമാലയിടിച്ച് വള്ളം മറിയുകയായിരുന്നു.

അരവീട്ടിൽ പ്രേമൻ്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിലുണ്ടായിരുന്ന പോണത്ത് രാജേഷ്, കുഞ്ഞിലോലപ്പറമ്പിൽ മുരളി എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

murali

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മതിലകം പോലീസിന്റെ പിടിയിൽ.

murali

13 വയസ്സുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali
error: Content is protected !!