എടമുട്ടം പടിഞ്ഞാറ് കാപ്പിരിക്കാവിനടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം സ്വദേശി ശാർക്കര ധനേഷ്(50) ആണ് മരിച്ചത്. എടമുട്ടം പടിഞ്ഞാറ് കാപ്പിരിക്കാവ് ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള ഒരു വീട്ടുപറമ്പിലെ ഉപയോഗ ശൂന്യമായ കിണറിൻ്റെ ആൾമറ ഭിത്തിക്ക് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പരിസരവാസികളാണ് മൃതദേഹം കണ്ടത്. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
