ശ്രീനാരായണപുരം (എസ്എൻപുരം) : അഞ്ചാംപരത്തി ദേശീയ പാതയിൽ ചരക്ക് ലോറി മറിഞ്ഞു, തൊട്ടടുത്ത വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്, വീടിന് നിസാര കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്.
കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് സിഗരേറ്റുമായി പോവുകയായിരുന്ന കണ്ടയ്നർ ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്, വൻ വിപത്ത് ഒഴിവായതിൽ വീട്ടുകാരും നാട്ടുകാരും ആശ്വാസം പ്രകടിപ്പിച്ചു.
