കയ്‌പംഗലം : ഓൺലൈൻ സിനിമാ പ്ലാറ്റ്ഫോം വഴി ഓൺ ലൈൻ ട്രേഡിങ്ങിന്റെ മറവിൽ കയ്‌പമംഗലം സ്വദേശിയിൽ നിന്നും 46 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കൂടി കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു.
കോഴിക്കോട് സ്വദേശികളായ അറഫാസ് (27), ജംഷാദ് (32) എന്നിരെയാണ് കയ്‌പമംലഗം പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സിനിമകൾക്ക് റിവ്യൂ രേഖപ്പെടുത്തുന്ന പ്ലക്‌സ് മൂവി എന്ന ഓൺ ലൈൻ ആപ്പ് വഴി കഴിഞ്ഞ
ജുലായ് മാസത്തിലാണ് കയ്‌പംഗലം സ്വദേശിയിൽ നിന്നും സംഘം 46 ലക്ഷം തട്ടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ 4 പേരെ കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി
