NCT
KeralaNewsThrissur News

ഒന്നരമാസം മുൻപ് നിർമിച്ച ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫീസ് റോഡിലെ കലുങ്കിന്റെ പ്രവേശനഭാഗം തകർന്നു.

ചെന്ത്രാപ്പിന്നിയിൽ പഴയ പോസ്റ്റ് ഓഫീസ് റോഡിൽ നമ്പ്രാട്ടിച്ചിറയിലേക്കെത്തുന്ന തോടിന് കുറുകേ നിർമിച്ച കലുങ്കിന്റെ പ്രവേശനം ഭാഗം തകർന്നു. തകർന്ന ഭാഗത്ത് കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

പാർശ്വഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പ് നല്ല രീതിയിൽ ഫയൽ ചെയ്ത് ഉറപ്പിക്കാത്തതാണ് പ്രവേശനഭാഗത്തെ കോൺക്രീറ്റ് തകരാൻ കാരണമായതെന്നതാണ് വാഹന ഡ്രൈവർമാരുടെ അഭിപ്രായം. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലേക്കും എസ്.എൻ. വിദ്യാഭവനിലേക്കുമുള്ള സ്‌കൂൾ വാഹനങ്ങളും മറ്റ് യാത്രക്കാരും പോകുന്ന വഴിയാണിത്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related posts

തൃശൂരിൽ യുവ ഡോക്ടറെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

അരിമ്പൂർ സ്വദേശിയുടെ മരണം കൊലപാതകം: പ്രതി അറസ്റ്റിൽ.

murali

പടിയൂരിൽ വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം.

murali
error: Content is protected !!