September 20, 2024
NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ സംസ്ഥാനപാതയിലെ കുഴിയിൽ മത്സ്യകൃഷിയിറക്കി കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

കാഞ്ഞാണി : തൃശ്ശൂർ – വാടാനപ്പള്ളി സംസ്ഥാനപാതയിൽ അപകടകരമായ രീതിയിലുള്ള വലിയ കുഴിയിൽ കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി മത്സ്യകൃഷി ഇറക്കി പ്രതിഷേധിച്ചു. പ്രതിഷേധ സമരം ഡിസിസി സെക്രട്ടറി വി. ജി അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാക്കളായ കെ കെ പ്രകാശൻ. സോമൻ വടശ്ശേരി . ജോസഫ് പള്ളിക്കുന്നത്ത് . ഷാലി വർഗീസ്. എ. ഒ പോൾ എന്നിവർ സംസാരിച്ചു. രാത്രിയിൽ ഈ കുഴി അറിയാതെ നിരവധി പേരാണ് ഈ കുഴിയിൽ വീണ് അപകടത്തിൽ പെട്ടത്.

Related posts

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.

murali

നാട്ടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

murali

തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു.

murali
error: Content is protected !!