NCT
KeralaNewsThrissur News

ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം; ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടു.

ചെന്ത്രാപ്പിന്നി : ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം. ചാമക്കാല ചക്കുഞ്ഞി കോളനിയിലാണ് കട കുത്തിതുറന്നത്. കണക്കാട്ട് കൃഷ്ണൻ്റെ പലചരക്ക് ബേക്കറി കടയയിലാണ് മോഷണം നടന്നത്. രണ്ട് ഷട്ടർ ഉള്ള കടയുടെ ലോക് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്, ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിയുന്നത്.

കടയിൽ നിന്നും ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. കൃഷ്ണൻ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

എം.ഇ.എസ് അസ്മാബി കോളേജിലെ അസി.പ്രൊഫസർ ഷഹീദ അന്തരിച്ചു.

murali

അഗതിമന്ദിരത്തിലെ മൂന്നു ആൺകുട്ടികൾക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം : വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

കൂടപ്പുഴ തടയണയിൽ വീണ്ടും അപകടം, പുഴയിലേക്ക് ഒഴുകിപ്പോയ ആളെ ചാലക്കുടി ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

murali
error: Content is protected !!