NCT
KeralaNewsThrissur News

എം.ഇ.എസ് അസ്മാബി കോളേജിലെ അസി.പ്രൊഫസർ ഷഹീദ അന്തരിച്ചു.

മതിലകം : പുതിയകാവ് ജുമാ മസ്‌ജിദിന് പടിഞ്ഞാറുവശം മുളംപറമ്പിൽ ഷാഹിർ (അധ്യാപകൻ പുതിയകാവ് സ്ൾ ) ഭാര്യ ഷഹീദ (38) അന്തരിച്ചു. പി വെമ്പാല്ലൂർ എം ഇ എസ് അസ്മാബി കോളേജിലെ ബോട്ടണി വിഭാഗത്തിലെ അസി. പ്രൊഫസർ ആയിരുന്നു. ക്യാൻസറിനെ തുടർന്ന് വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.

ആശുപത്രി നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ 11ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഇന്ന് ഉച്ചക്ക് 2 ന് പുതിയകാവ് ജുമാ മസ്‌ജിദിൽ കബറടക്കം നടത്തും. മക്കൾ : ഫാത്തിമ റിതാ ( പ്ലസ് ടു വിദ്യാർത്ഥി സെന്റ് ജോസഫ് സ്കൂ‌ൾ മതിലകം), ഫായിസ് റിഹാൻ, ( വിദ്യാർത്ഥി എ എം യു പി സ്കൂൾ പുതിയകാവ്).

Related posts

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് റിട്ട. ബാങ്ക് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ.

murali

കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 17കാരി മരിച്ചു.

murali

പൂച്ചയെ കാണാതായതിനെ ചൊല്ലിയുള്ള തർക്കം: പേരക്കുട്ടി മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

murali
error: Content is protected !!