September 20, 2024
NCT
KeralaNewsThrissur News

വൃത്തിഹീനമായി കിടക്കുന്ന തൃപ്രയാർ ബസ് സ്റ്റാൻഡിലെ ശൗചാലയം നവീകരിക്കുക: ബി എം എസ് തൃശ്ശൂർ ജില്ല ബസ് തൊഴിലാളി യൂണിയൻ.

വൃത്തിഹീനമായി കിടക്കുന്ന തൃപ്രയാർ ബസ് സ്റ്റാൻഡിലെ ശൗചാലയം നവീകരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് തൃപ്രയാർ ബസ് സ്റ്റാൻഡിൽ ബസ് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. ബി എം എസ് തൃശ്ശൂർ ജില്ല ബസ് തൊഴിലാളി യൂണിയൻ ശൗചാലയത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

ഭാരതീയ മസ്ദൂർ സംഘ്‌ ബസ് തൊഴിലാളി യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി ശ്രീവാസ് യു വി ഉദ്ഘാടനം നിർവഹിച്ചു. മൈക്കിൾ പുലിക്കോട്ടിൽ, സി എം ഷംസുദ്ദീൻ, അഭിറാം, എം.വി അഭിലാഷ്, പി എസ് സലീഷ്, എന്നിവർ സംസാരിച്ചു. ബദൽ സംവിധാനം കാണുകയോ, ബയോ ടോയ്ലറ്റുകൾ ബസ്റ്റാൻഡിൽ സ്ഥാപിക്കുകയോ ചെയ്യണമെന്ന് ജില്ലാ ജോ : സെക്രട്ടറി ശ്രീവാസ് ആവശ്യപ്പെട്ടു.

Related posts

ചാവക്കാട് പുന്ന നൗഷാദ് കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

murali

സുധാകരൻ നിര്യാതനായി.

murali

മതിലകത്ത് ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു.

murali
error: Content is protected !!