September 19, 2024
NCT
KeralaNewsThrissur News

പ്രതിഭാ പുരസ്കാരം 2024 : എസ്എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

എടതിരിഞ്ഞി : എസ്എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രതിഭാ പുരസ്കാര 2024 ഉദ്ഘാടനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാദിലീപ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.വി ബാബുരാജൻ അധ്യക്ഷത വഹിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് , ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ, ഗ്രാമ പഞ്ചായത്ത് അംഗം ലത സഹദേവൻ , എച്ച് ഡി പി സമാജം സെക്രട്ടറി മുരളി മണക്കാട്ടും പടി, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. പി സ്മിത സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സിന്ധു പ്രദീപൻ സ്വാഗതവും ബാങ്ക് സെക്രട്ടറി നന്ദിയും പറഞ്ഞു.

Related posts

വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ മരണപ്പെട്ട കുട്ടികൾക്ക് മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിച്ചു.

murali

സരോജനി നിര്യാതയായി.

murali

സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ്രാ ലൈൻ മുറിച്ചു കടക്കവേ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്.

murali
error: Content is protected !!