NCT
KeralaNewsThrissur News

ജനദ്രോഹം മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത് – രമ്യ ഹരിദാസ്.

തൃപ്രയാർ : ആശാവർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും തെരുവിൽ ഇറക്കിയ ജനദ്രോഹം മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് മുൻ എം പി രമ്യ ഹരിദാസ് പറഞ്ഞു, അഴിമതി നടത്തിയും നികുതി കൊള്ള നടത്തിയും ജനജീവിതം ദുസ്സഹമാക്കി, ധൂർത്തും ആർഭാടവും കേരളത്തെ കട കെണിയിലാക്കിയെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ എംപി രമ്യ ഹരിദാസ്, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ആമുഖപ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറിമാരായ നൗഷാദ് ആറ്റ് പറമ്പത്ത്,വി ആർ വിജയൻ, സുനിൽ ലാലൂർ, മഹിളാ കോൺഗ്രസ് നാട്ടിക പ്രസിഡന്റ് റീന പത്മനാഭൻ, ജില്ലാ സെക്രട്ടറി രഹന ബിനീഷ്, എന്നിവർ സംസാരിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പിസി മണികണ്ഠൻ സ്വാഗതവും ആറാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി എന്നിവർ നന്ദിയും പറഞ്ഞു.

നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ സിദ്ധപ്രസാദ്,സി.ജി അജിത് കുമാർ,വി.ഡി സന്ദീപ്, ജീജ ശിവൻ, സി. എസ് മണികണ്ഠൻ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി എം സുബ്രഹ്മണ്യൻ,തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പിസി ജയപാലൻ,സുധി ആലക്കൽ,തുടങ്ങി നിരവധി പേര് കുടുംബ സംഗമത്തിൽ പങ്കെടുത്തു, കുടുംബ സംഗമത്തിനുശേഷം സമൂഹ നോമ്പുതുറയും ഉണ്ടായിരുന്നു.

Related posts

നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു: അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്.

murali

തളിക്കുളത്ത് ദമ്പതിമാർ വീടിനുള്ളില്‍ മരിച്ച നിലയിൽ.

murali

വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീപ്പൊള്ളലേറ്റ് മരണപ്പെട്ട കേസ്സിൽ; ഭർത്താവ് അറസ്റ്റിൽ.

murali
error: Content is protected !!