NCT
KeralaNewsThrissur News

യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ കേസിൽ പുത്തൻപീടിക സ്വദേശി അറസ്റ്റിൽ.

പാവറട്ടി : യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ കേസിൽ കള്ള് വണ്ടിയിലെ ഡ്രൈവർ ആയ പുത്തൻപീടിക പള്ളത്ത് വീട്ടിൽ വിനീതി (29 ) നെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അന്നകര കള്ള് ഷാപ്പിനടുത്തുവെച്ചു എടത്തിരിഞ്ഞി കൊല്ലാറ വീട്ടിൽ അനിൽകുമാറിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു ഗുരുതര പരിക്കേൽപ്പിച്ച ശേഷം പ്രതി ഒളിവിൽ പോയി.

നാലു മാസമായി ബാംഗ്ലൂരും, കണ്ണൂരിലും തലശേരിയിലും ഒളിവിൽ കഴിഞ്ഞിരുന്ന വിനീതിനെ തലശ്ശേരിയിലുള്ള ലോഡ്ജിൽ നിന്നും ശനിയാഴ്ച്ച പുലർച്ചെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഇൻസ്പക്ടർ എസ് പ്രേംജിത്തിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Related posts

നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന സി എസ് എം കായിക താരങ്ങൾക്ക് സ്പോർട് സ് കിറ്റ് നൽകി.

murali

ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മുതൂർ കവ്രപമാറത്ത് മനയിൽ കെ.എം. അച്യുതൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.

murali

ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!