September 19, 2024
NCT
KeralaNewsThrissur News

തെരുവ് നായ്ക്കളുടെ ആക്രമണം; മുപ്പതോളം കോഴികളെ കടിച്ചുകൊന്നു.

ചാവക്കാട് : വടക്കേക്കാട് തെരുവ് നായ്ക്കളുടെ ആക്രമണം. അഞ്ച് ടർക്കി കോഴികളടക്കം മുപ്പതോളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. പടിഞ്ഞാറെ കല്ലൂർ പാവൂരയിൽ മുഹമ്മദാലിയുടെ വീട്ടിലെ കോഴികളെയാണ് കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചു കൊന്നത്.

ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തെരുവ് നായ്ക്കൾ കോഴികളെ കടിച്ചു കൊല്ലുന്നത് കണ്ടത്. മാസങ്ങൾക്കു മുമ്പ് മുഹമ്മദാലിയുടെ രണ്ട് ആട്ടിൻകുട്ടികളെയും തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു.

Related posts

സൗന്ദര്യവും സൗരഭ്യവും പരത്തി നാഗലിംഗ പുഷ്പങ്ങൾ വിടർന്നു.

murali

അംഗൻവാടിയിലെ ടീച്ചറമ്മക്ക് യാത്രയയപ്പിന് സ്വർണ്ണ വളനൽകി ആദരിച്ചു.

murali

നാട്ടിക എംഎൽഎ യുടെ അടിയന്തര ഇടപെടൽ: വെള്ളക്കെട്ട് ഓഴിവായി.

murali
error: Content is protected !!