ഇരിങ്ങാലക്കുട : കടുപ്പശ്ശേരി സ്വദേശി പേങ്ങിപറമ്പിൽ വീട്ടിൽ അലക്സ് പി കെ 46 വയസ്സ് എന്നയാളിൽ നിന്ന് ഷെയർ ട്രേഡിഗ് നടത്തുന്നതിനായി 49,64,430/- (നാല്പത്തിയൊമ്പത് ലക്ഷത്തി അറുപത്തിനാലായിരത്തി നാനൂറ്റി മുപ്പത്) രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിന് തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂർ സ്വദേശി നവീൻകുമാർ 24 വയസ് എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ചാറ്റുകൾ നടത്തി ട്രേയ്ഡിഗ് നടത്തുന്നതിനായുള്ള പ്ലാറ്റ്ഫോം എന്ന വ്യജേന ലിങ്ക് അയച്ച് കൊടുത്ത് വിവിധ ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത പ്രതികൾ 11-04-2025 തിയ്യതി മുതൽ 13-07-2025 തിയ്യതി വരെയുള്ള കാലയളവിലാണ് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി പണം അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയത്.
നവീൻ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിപ്പ് നടത്തിയ പണത്തിൽ ഉൾപ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായും കാണപ്പെട്ടതിനെ തുടർന്നാണ് നവീൻ കുമാറിനെ അറസ്റ്റ് ചെയ്തത്. നവീൻ കുമാർ ഈ ബാങ്ക് അക്കൗണ്ടും ഇതിൽ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറും ഈ കേസിലെ പ്രധാന പ്രതികൾക്ക് നൽകിയതായും ആയതിന് കമ്മീഷൻ കൈപറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നവീൻ കുമാർ എന്നയാൾക്കെതിരെ ഇയാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കാര്യത്തിന് National Cyber Crime Reporting Portal റിപ്പോർട്ട് പ്രകാരം മലപ്പുറം അരീക്കോട്, മലപ്പുറം താനൂർ, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയമ്പത്തൂർ കിണ്ണത്ത് കടവ്, നാമക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറ് പരാതികളുണ്ട്.
തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, ജി എസ് ഐ മാരായ അശോകൻ ടി എൻ, ഗ്ലാഡിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്
