September 20, 2024
NCT
KeralaNewsThrissur News

സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ.

പഴുവിൽ : സ്വത്ത് തർക്കത്തെ തുടർന്ന് അനുജനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ അറസ്റ്റിൽ. ചാഴൂർ എസ് എൻ റോഡിൽ കാരയിൽ സുധീർ (55) ആണ് കുത്തേറ്റത്. പരിക്കേറ്റ സുധീറിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ ജേഷ്ഠൻ കാരയിൽ സുനിലി(57) നെ അറസ്റ്റ് ചെയ്തു.

സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും എത്തിയ സുനിൽ സഹോദരൻ്റെ വീട്ടിലെത്തി കത്തികൊണ്ട് കുത്തി ക്കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്തിക്കാട് എസ്എച്ച്ഒ കൊച്ചുമോൻ ജേക്കബ്, ഗ്രേഡ് എസ്ഐമാരായ അരുൺകുമാർ, ഷാബു, ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

പോക്സോ കേസിൽ 63 കാരന് 66 വർഷം തടവ്.

murali

നാലമ്പല ദർശനം; ആദ്യ ഞായറാഴ്ച തൃപ്രയാർ നിറഞ്ഞുകവിഞ്ഞ് നാലമ്പല തീർഥാടകർ.

murali

മൂർക്കനാട് കൊലപാതകം : 6 പ്രതികൾ പിടിയിൽ.

murali
error: Content is protected !!