September 20, 2024
NCT
KeralaNewsThrissur News

നാലമ്പല തീർഥാടനം: കെ.എസ്.ആർ.ടി.സി. ബസ്സിൻ്റെ ഫ്ലാഗ് ഓഫ് സി.സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു.

തൃപ്രയാർ : നാലമ്പല ദർശനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന സ്പെഷ്യൽ കെ.എസ്.ആർ.ടി.സി. ബസ്സിൻ്റെ ഫ്ലാഗ് ഓഫ് സി സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു.

രാവിലെ 7.30 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, എറണാകുളം തിരുമൂഴിക്കുളം ക്ഷേത്രം, പായ്യമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ചുറ്റി തിരിച്ച് വൈകീട്ട് തൃപ്രയാറിൽ തന്നെ വാഹനം എത്തിച്ചേരും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ അഡ്വ. ഏ.യു. രഘു രാമപണിക്കർ, തൃപ്രയാർ ക്ഷേത്രം മനേജർ സുരേഷ്കുമാർ, മുൻ മാനേജർ മനോജ് , തൃപ്രയാർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് രാജൻ പാറേക്കാട്ട് സെക്രട്ടറി വി. ശശിധരൻ ട്രഷറർ വി.ആർ. പ്രകാശൻ മെമ്പർമാരായ കെ.കെ. പുഷ്ക്കരൻ മണികണ്ഠൻ.സി.എസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലേറ്റം; ടെലിഫോൺ കെട്ടിടം തകർന്നു.

murali

കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം: പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി.

murali

തൃപ്രയാറിൽ വീടിന് സമീപത്തുള്ള തോട്ടിൽ വീണ് ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം.

murali
error: Content is protected !!