NCT
KeralaNewsThrissur News

പതിനാറുകാരിയോട് ലൈംഗികാതിക്രമം; പോലീസുകാരനെ അറസ്റ്റുചെയ്തു.

പാലക്കാട് : പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസുകാരനെ കസബ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് പോലീസ് ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ അജീഷിനെയാണ് (28) പോക്സോ നിയമപ്രകാരം കസബ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

കുറച്ചുദിവസം മുമ്പ് വീട്ടിലെത്തിയ പെൺകുട്ടിയോട് അജീഷ് അതിക്രമം കാണിച്ചെന്നാണ് പരാതി. മുട്ടിക്കുളങ്ങര ക്യാമ്പിലുണ്ടായിരുന്ന അജീഷ്, മാസങ്ങൾക്കുമുമ്പാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി മലപ്പുറം അരീക്കോട് ക്യാമ്പിലെത്തിയത്.

Related posts

കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്.

murali

ചെറുതുരുത്തി ഭാരതപ്പുഴ ശ്മ‌ശാന കടവിൽ യുവാവിനെ അടിച്ചുകൊന്നു, മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റിൽ.

murali

ചേർപ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

murali
error: Content is protected !!