September 19, 2024
NCT
NewsKeralaThrissur News

ഉമ്മൻചാണ്ടി അനുസ്മരണവും, തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് അരി വിതരണവും നടത്തി.

നാട്ടിക : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക വിൻഷുവർ നഗറിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും വാർഡിലെ അമ്പതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് അരി വിതരണവും നടത്തി.

മുൻ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കൂടിയായ പി. വിനു അനുസ്മരണയോഗം പ്രഭാഷണം നടത്തി. കോൺഗ്രസ് നാട്ടിക നാലാം വാർഡ് പ്രസിഡൻ്റ് ശ്രീദേവി സാദാനന്ദൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി.എം. സിദ്ദിഖ് അരി വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റാനിഷ് കെ. രാമൻ, കോൺഗ്രസ് നേതാക്കളായ അക്ബറലി വലിയകത്ത്, പുഷ്‌പാൻഗധൻ ഞായക്കാട്ട്, കണ്ണൻ അന്തിക്കാട്ട്, ജഗജീവൻ ചക്കാമടത്തിൽ, ജയരാമൻ അണ്ടേഴത്ത്, പ്രസാദ് വെള്ളാഞ്ചേരി, സുബ്രമുണ്യൻ മന്ത്ര, അശോകൻ മാളിയേക്കൽ, രവി വെള്ളാഞ്ചേരി, പ്രമിള പൂക്കാട്ട്, സത്യഭാമ രാമൻ, സരോജിനി അപ്പുണ്ണി, സരള കുറുപ്പത്ത്, രമണി ചക്കാണ്ടൻ, രാധ കണ്ണപ്പശേരി, ബീന സുനിൽ, ബിന്ദു ബോസ്, തങ്ക ചക്കാണ്ടൻ എന്നിവർ പങ്കെടുത്തു.

Related posts

ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം; ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടു.

murali

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു.

murali

മാർച്ച് 31 കെ.സി. വേലായുധന്റെ 31-ാം ചരമ വാർഷിക ദിനം ആചരിച്ചു.

murali
error: Content is protected !!