NCT
KeralaNewsThrissur News

പരാതി നൽകാനെത്തിയ ആളെ മർദ്ദിച്ചു; ചേർപ്പ് ഇൻസ്പെക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ചേർപ്പ് : പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനായ ചുമട്ടുതൊഴിലാളിയെ ഇൻസ്പെക്ടർ മർദ്ദിച്ചതായി മുഖ്യമന്ത്രിക്ക് പരാതി. ചേർപ്പ് പടിഞ്ഞാട്ടുമുറി തെക്കെമഠത്തിൽ സുരേഷ് ആണ് പരാതി നൽകിയത്. പരാതിയിൽ പറയുന്നത് ഇങ്ങനെ.

വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ചേർപ്പ് പടിഞ്ഞാട്ടുമുറിയിലെ ജിജെബി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സുരേഷും കുടുംബവും താമസിക്കുന്നത്. ക്യാമ്പിന് പുറത്ത് വെച്ചിരുന്ന ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ മകനെ ശാസിച്ചു കൊണ്ടിരുന്ന സുരേഷിനെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മദ്യപിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ആളുകൾ വന്ന് ചോദ്യം ചെയ്തു. അക്കൂട്ടത്തിലുണ്ടായിരുന്ന അനീഷ് എന്നയാൾ സുരേഷിനെ ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു.

പരിക്കേറ്റ സുരേഷിനെ സ്ഥലത്തുണ്ടായിരുന്ന വാർഡ് മെമ്പർ നെസീജ മുത്തലീഫ് ചേർപ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സുരേഷ് ചേർപ്പ് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെ സുരേഷിനെയും അനീഷിനെയും സ്റ്റേഷനിലേക്ക് വിളിപ്പിപ്പിച്ചു. തുടർന്ന് ഇൻസ്പെക്ടർ സി രമേശ് അദ്ദേഹത്തിൻ്റെ ഓഫീസിനുള്ളിൽ വെച്ച് അനീഷിൻ്റെ മുന്നിൽ വെച്ച് അകാരണമായി സുരേഷിൻ്റെ തലയിലും മുഖത്തും അടിച്ചുവെന്നും തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുറെ നേരം സ്റ്റേഷനിനകത്തെ ബെഞ്ചിൽ ഇരുത്തി എന്നുമാണ് പരാതി.

സുരേഷ് ചേർപ്പ് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഈ കേസുൾപ്പെടെ ഒട്ടേറെ പരാതികൾ ചേർപ്പ് ഇൻസ്പെക്ടർക്കെതിരെ ഉയർന്നിട്ടുണ്ടെന്നും അടിയന്തിരമായി ഇൻസ്പെക്ടറെ സ്ഥലം മാറ്റണമെന്ന് നാട്ടിക എം എൽ എ സി.സി. മുകുന്ദൻ ആവശ്യപ്പെട്ടു. ഇൻസ്പെക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും എംഎൽഎ അറിയിച്ചു.

Related posts

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത മുണ്ടൂരിൽ വാഹനാപകടം : ഒരാൾ മരിച്ചു.

murali

തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു.

murali

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിൻ്റെ പിടിയിൽ.

murali
error: Content is protected !!