September 19, 2024
NCT
NewsKeralaThrissur News

ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു.

കൊടുങ്ങല്ലൂർ : ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു. കട്ടൻബസാർ വടക്കുവശം കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്. മദ്രസ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന നിലയിലാണ്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.

കെട്ടിടത്തിൻ്റെ ഭിത്തിയിലും, തൂണുകളിലും വിള്ളൽ വീണിട്ടുണ്ട്. തകർന്ന കെട്ടിടം തൊട്ടടുത്തുള്ള മസ്ജിദിൻമേൽ ചാഞ്ഞ നിലയിലാണുള്ളത്. സാധാരണ ഗതിയിൽ ഈ സമയത്ത് നൂറ്റിമുപ്പതോളം വിദ്യാർത്ഥികളും, മൂന്ന് അദ്ധ്യാപകരും മദ്രസയിൽ ഉണ്ടാകാറുണ്ട്. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.

Related posts

തൃപ്രയാർ ട്രാഫിക് സിഗ്നലിൽ റീത്ത് സമർപ്പിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി..

murali

ഭീകര വിരുദ്ധ സ്ക്വാഡിൻ്റെ പരിശോധന: ആലുവയിൽ നിന്ന് തോക്കുകളും പണവും കണ്ടെത്തി.

murali

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!