ഇരിഞ്ഞാലക്കുട : വെള്ളാങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് അടിയിൽ നിന്നും വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന എം എസ് മേനോൻ എന്ന ബസ്സിനടിയിൽ നിന്നാണ് പുക ഉയർന്നത്.
സംസ്ഥാനപാതയിൽ ഉൾപ്പെടെ വൻതോതിൽ പുക നിറഞ്ഞതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. വാഹനത്തിൻറെ ടർബോ തകരാറിലായതാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് വിവരങ്ങൾ. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ മറ്റൊരു ബസ്സിൽ യാത്ര തുടർന്നു. സംഭവത്തിൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലെന്നാണ് വിവരങ്ങൾ .