September 19, 2024
NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ച് തകർത്തു.

ദേശീയപാതയിൽ കയ്‌പമംഗലം വഴിയമ്പലത്ത് നിയന്ത്രണം വിട്ട മിൽക്ക് വാൻ ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ച് തകർത്തു. ആർക്കും പരിക്കില്ല, തിരൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും സഹായിയും ആണ് വാഹനത്തിലുണ്ടായിരുന്നത്.

ലൈനിൽ വൈദ്യുതി പ്രവാഹമുണ്ടെന്ന സംശയത്താൽ കെഎസ്ഇബി അധികൃതരും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാനായത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്

Related posts

കടലിൽ ചാടിയ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി.

murali

റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

murali

അങ്ങാടികുരുവിദിനാചരണവും – പറവകൾക്ക് കുടിനീർ പാത്ര വിതരണവും നടത്തി.

murali
error: Content is protected !!