തൃപ്രയാർ : നാട്ടികയിൽ വീടിനു നേരെ ഗുണ്ടാ ആക്രമണം. നാട്ടിക സി.യു. കൃഷ്ണൻകുട്ടി റോഡിൽ കുന്നത്ത് മുരളിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. കാറിലെത്തിയ 6 അംഗ സംഘം വീടിൻ്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും വരാന്തയിലെ കസേരകകളും ചെടിച്ചെട്ടികളും അടിച്ചു പൊളിക്കുകയും ചെയ്തു.
മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനവും കേടുവരുത്തി. വെള്ളിയാഴ്ച രാവിലെ 7.15 നാണ് സംഭവം. വീട്ടുകാർ പുറത്തുവന്നതോടെ സംഘം കാറിൽ രക്ഷപ്പെട്ടു. വാഹനത്തിൻ്റെ നമ്പർ തിരിച്ചറിഞ്ഞ വീട്ടുകാർ ഇതു ഉൾപ്പെടെ വലപ്പാട് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
