September 20, 2024
NCT
KeralaNewsThrissur News

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച വിദ്യാർത്ഥികളെ മാനസിക സങ്കർഷത്തിൽ ആക്കരുത് : പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ.

തളിക്കുളം : വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്ന നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേട് വിദ്യാർത്ഥികളുടെ മാനസിക സംഘർഷത്തിൽ ആക്കാൻ ഇടവരുത്തരുതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് അക്ഷരാദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തങ്ങൾ.

ടി. എൻ. പ്രതാപൻ എക്സ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ പ്രവാസി വ്യവസായി ഹോട്ട് പാക്ക് എം.ഡി. പി.ബി.അബ്ദുൾ ജബ്ബാറിനെ ശിഹാബ് തങ്ങൾ സ്മാരക എക്സ്സെലൻസി അവാർഡ് നൽകി ജന്മനാട് ആദരിച്ചു. ടി.എൻ.പ്രതാപൻ അവാർഡ് സമ്മാനിച്ചു. തളിക്കുളം മഹല്ല് മുത്തവല്ലി മുഹമ്മദ്‌ നാസിം, തളിക്കുളം ശ്രീ ധർമ ശാസ്ത ക്ഷേത്രം സെക്രട്ടറി ടി.ആർ.സുഖിൽ ദാസ് എന്നിവർ ചേർന്ന് പ്രശസ്തി പത്രം നൽകി.

ചടങ്ങിൽ തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ. എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എ. എസ്. എം. അസ്ഹർ അലി തങ്ങൾ, തളിക്കുളം മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി എം. സി. മുഹമ്മദ് നാസിം, പി.കെ.ഷാഹുൽ ഹമീദ്, കെ. എസ്. റഹ്മത്തുള്ള, പി. എം. അബ്ദുൾ ജബ്ബാർവി. സി. അബ്ദുൾ ഗഫൂർ,വി. കെ. നാസർ എന്നിവർ പ്രസംഗിച്ചു.

Related posts

നാടിന് കനിവിൻ്റെ അപൂർവ മാതൃകയായ് അഞ്ജനയും, അനുജൻ ആദിത്യനും.

murali

വയനാട് ദുരന്തബാധിതർക്ക് സഹായവുമായി ഇരിങ്ങാലക്കുട നഗരസഭ മുൻ വൈസ്-ചെയർമാനും കുടുംബവും.

murali

തൃശൂര്‍ പൂരം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു.

murali
error: Content is protected !!