NCT
KeralaNewsThrissur News

കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു.

തൃശ്ശൂര്‍ : അയ്യന്തോള്‍ അമര്‍ ജവാന്‍ സ്മാരകത്തില്‍ സില്‍വര്‍ ജൂബിലി കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ട്യന്‍ എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ഹവില്‍ദാര്‍ ഈനാസുവിന്റെ ഭാര്യ സിജി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എന്‍. പ്രസാദ്, സുനിത വിനു, പി.കെ ഷാജന്‍, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ പ്രസിഡന്റ് അശോക് കുമാര്‍,

ജില്ലാ സെക്രട്ടറി ബേബി മാത്യു, ജില്ലാ ട്രഷറര്‍ ഉദയകുമാര്‍, ജില്ലാ മഹിള വിംഗ് പ്രസിഡന്റ് ശോഭന വിദ്യാസാഗര്‍, ജില്ലാ മഹിള വിംഗ് സെക്രട്ടറി കെ. ഉഷ, കമ്മിറ്റി അംഗങ്ങളും സംഘട്ടന ഭാരവാഹികളും പുഷ്പചക്രം സമര്‍പ്പിച്ചു.

Related posts

കുടുംബശ്രീ സി ഡി എസ്സിന്റെ ആഭിമുഖ്യത്തിൽ പൊതുയോഗവും വിവിധ ഫണ്ടുകളുടെ വിതരണവും നടത്തി.

murali

വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച ചെന്നൈ സ്വദേശി അറസ്റ്റിൽ.

murali

ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം.

murali
error: Content is protected !!