NCT
NewsKeralaThrissur News

എടമുട്ടം റെസിഡൻസ് അസോസിയേഷൻ നേത്ര പരിശോധന – ആയുർവേദ ക്യാമ്പ്.

എടമുട്ടം റസിഡൻസ് അസോസിയേഷൻ, ആര്യ ഐ കെയർ തൃശ്ശൂർ, അമൃതം ആയുർവേദ വൈദ്യശാല വാടാനപ്പള്ളി, ലീഗൽ സർവീസസ് സൊസൈറ്റി ചാവക്കാട് എന്നിവർ സംയുക്തമായി സൗജന്യ നേത്ര പരിശോധന -ആയുർവേദ ക്യാമ്പ് നടത്തി. അസോസിയേഷൻ പ്രസിഡണ്ട് സുചിന്ദ് പുല്ലാട്ടിന്റെ അധ്യക്ഷതയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  വസന്ത ദേവലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.ഷാജി ദാമോദരൻ സ്വാഗതം പറഞ്ഞു.

നേത്ര പരിചരണ രംഗത്തെ ആധുനിക രീതികളെക്കുറിച്ചും, സമയോചിതമായി നടത്തേണ്ട നേത്ര ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും, തൃശ്ശൂർ ആര്യ ഐ കെയർ ആശുപത്രിയിലെ ഡോ. നീരജ ബോധവൽക്കരണ ക്ലാസ് നടത്തി. കർക്കടക മാസം പോലെയുള്ള ഋതു സന്ധികളിലെ ആയുർവേദ ചികിത്സയെക്കുറിച്ച് വാടാനപ്പള്ളി അമൃതം ആയുർവേദ സെന്ററിലെ ഡോ. ഹണി വളരെ വിജ്ഞാനപ്രദമായ വിവരണങ്ങൾ നൽകി.

നേത്ര പരിശോധന ക്യാമ്പിൽ നൂറോളം പേരും, ആയുർവേദ പരിശോധന ക്യാമ്പിൽ അമ്പതോളം പേരും പങ്കെടുക്കുകയുണ്ടായി. എക്സിക്യൂട്ടീവ് അംഗങ്ങളായ  ഗോപി ഞാറ്റുവെട്ടി,  മുരളി തയ്യിൽ,  ജോൺസൺ കെ ടി, ശ്രീ സുധീർ പി വി, നരേന്ദ്രൻ കൊല്ലാറ,  സൈനാ ദിലീപ്,  ജ്യോതിസ് പുല്ലാട്ട്,  സുഖാദിയ,  ഷഹന ഷാജു, എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗവും, ക്യാമ്പിന്റെ കോർഡിനേറ്ററുമായ   ബെന്നി ആലപ്പാട്ട് സദസ്സിന് നന്ദി രേഖപ്പെടുത്തി.

Related posts

വഴിയിൽ നിന്നു കിട്ടിയ പഴ്സ് ഉടമക്കു കൈമാറി മാതൃകയായി.

murali

സി എ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിഹാസ് ബഷീറിനെ അനുമോദിച്ചു.

murali

റോസി നിര്യാതയായി.

murali
error: Content is protected !!