September 20, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു.

ചാവക്കാട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു. ബുധൻ അർധരാത്രിയോടെ കടലിൽ ബോട്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നീക്കി. ഇതിനിടെ മോശം കാലാവസ്ഥ മേഖലയിൽ ആശങ്ക പരത്തിയിട്ടുണ്ട്. നാലാം തീയതിവരെ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്‌.

ട്രോളിങ് സമയത്ത് ബോട്ട് അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ബോട്ടുടമകൾ ചെലവഴിച്ചത്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് പണികൾ തീർത്തത്. നിരോധനത്തിനുശേഷം ലഭിക്കുന്ന ചാകരയിലാണ് പ്രതീക്ഷ. കാലാവസ്ഥ കനിഞ്ഞാൽ മൽസ്യലഭ്യത വർധിക്കുമെന്നാണ്‌ ബോട്ടുടമകൾ കരുതുന്നത്

Related posts

കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.

murali

യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 63 കാരൻ റിമാൻഡിൽ.

murali

കയ്പമംഗലത്ത് മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!