September 20, 2024
NCT
KeralaNewsThrissur News

കെ എൽ ഡി സി കനാലിനോടു ചേർന്ന പാടശേഖരത്തിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : കെ എൽ ഡി സി കനാലിനോട് ചേർന്ന പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മാപ്രാണം സ്വദേശിയായ യുവാവ് മരിച്ചു. മാപ്രാണം പീച്ചംപ്പിള്ളിക്കോണം അമയംപറമ്പിൽ ഉണ്ണികൃഷ്ണൻ മകൻ രമേശ് (33) ആണ് മരിച്ചത്.

പുത്തൻതോടിന് അടുത്തുള്ള മരക്കമ്പനിയിലെ ജീവനക്കാരനാണ് രമേശ്. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച 11 മണിയോടെ പീച്ചംപ്പിള്ളിക്കോണം കെ എൽ ഡി സി കനാലിൻ്റെ തുടർച്ചയായ പാടശേഖരത്തിൻ്റെ വശത്തായി മൃതദേഹം കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് കെ എൽ ഡി സി ബണ്ട് റോഡിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോൾ കാൽ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്ത് കനാൽ കരകവിഞ്ഞ് അരയ്ക്കൊപ്പം വെള്ളമുണ്ട്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്. അമ്മ : സരസ്വതി. സഹോദരി : രേഷ്മ

Related posts

റോഡിലെ വെള്ളക്കെട്ടിൽ വീണു വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റു.

murali

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ല നാളെ പോളിങ് ബൂത്തിലേക്ക്.

murali
error: Content is protected !!