തളിക്കുളം : പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുറ്റിച്ചൂർ പാലത്തിനു സമീപം വിയ്യത്ത് വേലായുധൻ മകൻ പ്രകാശൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്. തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.