NCT
NewsKeralaThrissur News

നാട് കടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ.

കയ്‌പമംഗലം : കാപ്പ നിയമപ്രകാരം നാടു കടത്തിയ യുവാവിനെ കഞ്ചാവ് സഹിതം കയ്‌പമംഗലം പോലീസ് അറസ്‌റ്റ് ചെയ്തു. എടത്തിരുത്തി പുളിഞ്ചോട് ചൂണ്ടയിൽ പ്രാൺ എന്ന ജിനേഷാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിനേഷിനെ ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടു കടത്തിയത്. നിയമം ലംഘിച്ച് ചെന്ത്രാപ്പിന്നിയിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ.സജിപാൽ, സീനിയർ സി.പി.ഒ മുഹമ്മദ് റാഫി, അനന്തു മോൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts

കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

murali

കള്ള് ചെത്ത് വ്യവസായ തൊഴിലാളികളുടെ കുടിശ്ശിക : തൊഴിലാളികൾ കുണ്ടോളി കടവ് കള്ള് വിതരണ കേന്ദ്രം പിക്കറ്റ് ചെയ്തു.

murali

ഡ്രൈ ഡേ നിലവില്‍ വന്നു: ഏപ്രില്‍ 24 വൈകീട്ട് ആറുമുതല്‍ 26ന് വോട്ടെടുപ്പ് ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ.

murali
error: Content is protected !!