September 20, 2024
NCT
KeralaNewsThrissur News

മലമ്പാമ്പിനെ കൊന്ന് കറി വച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ.

ഇരിങ്ങാലക്കുട : മലമ്പാമ്പിനെ പിടിച്ച് കറിവച്ച തളിയക്കോണം സ്വദേശി അറസ്റ്റിൽ . തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പി ഡി യും സംഘവും പിടികൂടിയത് .

പാലപ്പിള്ളി റെയിഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പ്രതി ആ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് നാല്പതാം വാർഡ് മെമ്പർ ടി കെ ജയാനന്ദനെ സ്ഥലത്ത് വിളിച്ചുവരുത്തി മെമ്പറുടെ സാന്നിധ്യത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പരിശോധനയിൽ മലമ്പാമ്പിന്റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

പാലപ്പിള്ളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പി. ഡി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഷിഹാസ് ടി എം , ഷിജു വി വി ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബാബു ഇ വി ,ജിതേഷ്ലാൽ കെ വി , അനുശ്രീ എ എം , ജിസ്ന ജെ , ജയൻ എസ് വി (റിസർവ് ഫോറസ്റ്റ് വാച്ച്), സ്മിനേഷ് പി ബി (ഫോറസ്റ്റ് ഡ്രൈവർ) എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു.

murali

നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി.

murali

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

murali
error: Content is protected !!