മന്ത്രി കെ രാജന്റെ കോലം മണലിപ്പുഴയിൽ ഒഴുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പീച്ചി ഡാമിൽ സംഭരണശേഷിയിൽ അധികം വെള്ളം വന്നപ്പോൾ കാലാനുസൃതമായി തുറന്നു വിടാതെ മണിക്കൂറുകളുടെ ഇടവേളയിൽ ഡാമിന്റെ ഷട്ടറുകൾ 72 ഇഞ്ച് ഉയർത്തിയത് മൂലം വെള്ളപ്പൊക്കത്തിന് ഇടയാക്കിയ
അധികൃത അനാസ്ഥയിൽ പ്രതിഷേധിക്കുക മുദ്രാവാക്യവുമായാണ് യൂത്ത് കോണ്ഗ്രസ് രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് നേതാക്കളായ ഷൈജു കുര്യൻ, പ്രവീൺ രാജു, ജിസൻ സണ്ണി, ശ്രീജു സിഎസ്, ആൽബിൻ ആന്റോ തുടങ്ങിയവർ നേതൃത്വം നൽകി.
