ഇരിഞ്ഞാലക്കുട കാരുകുളങ്ങരയിലെ ജോലിക്ക് നിന്ന് വീട്ടിൽ നിന്നും മൂന്നു പവൻ വരുന്ന സ്വർണമാലയും എടിഎം കാർഡും മോഷ്ടിച്ച യുവതി അറസ്റ്റിൽ. പാലക്കാട് ജില്ലയിൽ കോട്ടായി ദേശത്ത് താമസിക്കുന്ന ചമ്പക്കുളം ശിവൻറെ ഭാര്യ സാമയെ ( 31) ആണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
ഇരിഞ്ഞാലക്കുട ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ എസ് ഐ അജിത്ത് കെ,റൂറൽ വനിതാ എസ് ഐ സൗമ്യ, എസ് എസ് ഐ മാരായ ഷീജ, സുനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ സ്വപ്ന എന്നിവരും ഉണ്ടായിരുന്നു. ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.