വെങ്കിടങ്ങ് : ആസാം സ്വദേശിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ. പൊന്നറമ്പിൽ രവി മകൻ രാജേഷിനെയാണ് പാവറട്ടി പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് അറസ്റ്റ് ചെയ്തത്.
സംഭവസ്ഥലമായ വേട്ടങ്കര കടവ്, തോക്ക് ഒളിപ്പിച്ചു വച്ച മുപ്പട്ടിത്തറ എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തിൽ എഎസ്ഐ നന്ദകുമാർ, സിപിഒമാരായ മേജോ, അജയൻ എന്നിവരും ഉണ്ടായിരുന്നു.