ഇരിങ്ങാലക്കുട : മഠത്തിക്കര ജംഗ്ഷനിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ പുല്ലൂർ ഊരകം സെന്റ് ജോസഫ് ദേവാലയത്തിനു സമീപം പനങ്ങാട്ടിൽ വീട്ടിൽ കിട്ടുമകൻ ചന്ദ്രദാസ് (61) മരണപ്പെട്ടു.
ഉടൻതന്നെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ : പരേതയായ കാർത്ത്യയനി. ഭാര്യ : ജിനി. മകൻ : അനന്തു (ഗൾഫ്) ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
