September 20, 2024
NCT
KeralaNewsThrissur News

യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി.

പുന്നയൂർ : യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി. സിദുഖുല്‍ ഇസ്ലാം മദ്രസ റോഡില്‍ കാര്യാടത്ത് ഗഫൂറിൻ്റെ മകന്‍ അര്‍ഷനാ(23)ണ് മര്‍ദനമേറ്റത്. വഴിയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവുമായാണ് തര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടായത്.

മാതാവിന്റേയും സഹോദരിയുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ധനത്തില്‍ പരിക്കേറ്റ അര്‍ഷനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേകാട് പോലീസില്‍ പരാതി നല്‍കി.

Related posts

പോളണ്ടിൽ ജോലിക്കായി പോയ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം.

murali

നാട് കടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ.

murali

ഊരകം വെറ്റിലമൂലയില്‍ പൂട്ടികിടന്ന വീട് കൂത്തിതുറന്ന് മോഷണം സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു.

murali
error: Content is protected !!