NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിലെ മേത്തലയിൽ കാറും, മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ : മേത്തലയിൽ കാറും, മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേത്തലപ്പാടം കാട്ടുകണ്ടത്തിൽ ശശിയുടെ മകൻ സലീഷ് കുമാർ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മേത്തലപ്പാടത്തായിരുന്നു അപകടം.

അപകടത്തിൽ പരിക്കേറ്റ സലീഷ് കുമാർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രുഷ തേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

Related posts

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു.

murali

ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു.

murali

കനോലി ക്രൂയിസ് ഓപ്പൺ വാട്ടർ സ്പ്രിന്റ് ട്രായാത് ലോൺ : ജെ. കെ. ഫ്രാൻസിസും,ജിനോ വർക്കി, മുരുഗൻ രഞ്ജിത്തും ജേതാക്കൾ.

murali
error: Content is protected !!