September 20, 2024
NCT
KeralaNewsThrissur News

കയ്പമംഗലം മൂന്നുപീടികയിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം.

കയ്പമംഗലം : മൂന്നുപീടിക മഹ്ളറ പള്ളിക്കടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘട്ടനം, ഒരാൾക്ക് പരിക്ക്. മഹ്ളറ പള്ളിക്കടുത്തുള്ള ഒരു ഹോട്ടലിന് മുകളിൽ താമസിക്കുന്ന മൂന്ന് സഹോദരന്മാർ തമ്മിലാണ് സംഘർഷമുണ്ടായത്, സംഘർഷത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണാണ് ഒരാൾക്ക് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്, പരിക്ക് സാരമുള്ളതിനാൽ ഇവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.

ഇന്നലെ (ഞായറാഴ്ച്ച) രാത്രി ഒൻപതരയോടെയാണ് സംഘർഷമുണ്ടായത്. തൊട്ടടുത്തുള്ള വെൽഡിംഗ് വർക്ക് ഷോപ്പിലെ തൊഴിലാളികളായ ബിഹാർ സ്വദേശികളാണിവർ, കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Related posts

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധം ടി എൻ പ്രതാപൻ എംപി.

murali

കളമശ്ശേരിയിൽ കണ്ടക്ടറെ കുത്തിക്കൊന്നു.

murali

കുതിരാനിൽ വൻ ലഹരി മരുന്നു വേട്ട; 42 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.

murali
error: Content is protected !!