NCT
KeralaNewsThrissur News

മൂര്‍ക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്സില്‍.

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്സില്‍. മൂർക്കനാട് ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസ്സിലെ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടിൽ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29)എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് പോലീസ് സംഘം പട്ടാമ്പിയിലെ ഒളിത്താവളം വളഞ്ഞ് പിടികൂടിയത്. മയക്കുമരുന്നിനും, മദ്യത്തിനും അടിമകളായ ഇവർ പ്രതികളിൽ ഏറ്റവും ക്രൂരമനസ്സിനുടമകളാണ് എന്ന് പോലീസ് പറയുന്നു. 22 പ്രതികളില്‍ ഇനി നാല് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്.

തൃശൂർ റൂറൽ എസ്പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.ഐ. കെ. അജിത്ത് അറസ്റ്റു ചെയ്തത്.

 

Related posts

തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധ സമരം സംഘടിപ്പിച്ചു.

murali

വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ.

murali

ടി എൽ സന്തോഷ് തളിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ്.

murali
error: Content is protected !!