September 19, 2024
NCT
KeralaNewsThrissur News

നിക്ഷേപ തട്ടിപ്പ്; സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോര്‍പ്പറേഷന്‍ മുൻ കൗണ്‍സിലറും കെ.പി.സി.സി സെക്രട്ടറിയുമായ സി.എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്.

സി.എസ് ശ്രീനിവാസനെ സസ്‌പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. ഗുരുതരമായ സാമ്പത്തിക ആരോപണവും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും പൊതുസമൂഹത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് സിെസ് ശ്രീനിവാസൻ. പ്രമുഖ വ്യവസായി പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടിഎ സുന്ദർ മേനോൻ ഹീവാൻസ് ഫിനാൻസ് ചെയർമാനാണ്. സുന്ദ‍ മോനോൻ്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീനിവാസനും പിടിയിലായത്.

Related posts

ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികന് ദാരുണാന്ത്യം.

murali

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

murali

കാഞ്ഞാണിയിൽ സംസ്ഥാനപാതയിലെ കുഴിയിൽ മത്സ്യകൃഷിയിറക്കി കോൺഗ്രസ് മണലൂർ കമ്മിറ്റിയുടെ പ്രതിഷേധ സമരം.

murali
error: Content is protected !!