ചാലക്കുടിയിൽ സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കനകമല സ്വദേശി കുറ്റിക്കാടൻ വീട്ടിൽ ബിജു ജേക്കബ്ബ് (46) ആണ് മരിച്ചത്. രാവിലെ പത്തരയോടെ പഴയ ദേശീയപാതയിലാണ് അപകടം. ഉടൻ തന്നെ നാട്ടുകാർ ബിജുവിനെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
