September 19, 2024
NCT
KeralaNewsThrissur News

ലോൺ അടച്ചുതീർത്താൽ സിബിൽ സ്കോർ തിരുത്തി നൽകണം : ഹൈക്കോടതി.

തിരുവനന്തപുരം : ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പ അടച്ചു തീര്‍ത്താല്‍ സിബില്‍ സ്‌കോര്‍ തിരുത്തി നല്‍കണമെന്നു ഹൈക്കോടതി. ക്രെഡിറ്റ് റേറ്റിംഗ് വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

ഒരുകൂട്ടം ഹര്‍ജികളില്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള അഭിപ്രായമെടുത്ത് ക്രെഡിറ്റ് റേറ്റിംഗ് തിരുത്താന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ മുംബൈ ആസ്ഥാനമായുളള ട്രാന്‍സ് യൂണിയന്‍ സിബില്‍ കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനീസ് നിയമത്തിലെ വ്യവസ്ഥയനുസരിച്ച്‌ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്ബനികള്‍ ധനസ്ഥാപനങ്ങളില്‍നിന്ന് പുതുക്കിയ വിവരം സമാഹരിക്കേണ്ടതാണ്. ധനസ്ഥാപനങ്ങള്‍ വായ്പയുടെ വിവരങ്ങള്‍ നല്‍കണമെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പുതുക്കണമെന്നും നിയമത്തില്‍ പറയുന്നു.

Related posts

ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

murali

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

murali

എസ്.ഇ.യു ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

murali
error: Content is protected !!