September 19, 2024
NCT
KeralaNewsThrissur News

മതിലകത്ത് ഡ്രൈ ഡേ ബാർ പൂട്ടിച്ച് എക്സൈസ്: രണ്ടുപേർ പിടിയിൽ.

മതിലകത്ത് ഡ്രൈഡേ – അവധി ദിവസങ്ങളിൽ മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ എക്സൈസ് പിടികൂടി. പപ്പിനിവട്ടം സ്വദേശി കിഴക്കേ മാട്ടുമ്മൽ ലിൻസൺ (34), പള്ളിവളവ് സദേശി അറക്കൽ സാനി (38) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിഎസ് പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സാനിയുടെ പണി തീരാത്ത വീട്ടിൽ നിന്നും 14 ലിറ്റർ മദ്യവും, ലിൻസനേ 7 ലിറ്റർ മദ്യവും മദ്യം ആവശ്യക്കാർക്ക് എത്തിച്ച് നൽകാൻ ഉപയോഗിച്ച സ്കൂട്ടറും സഹിതമാണ് പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Related posts

വജ്ര ജൂബിലിയുടെ ഭാഗമായി മണപ്പുറം ഫിനാൻസ് 75 ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ നൽകി.

murali

വലപ്പാട് ഗ്രാമപഞ്ചായത്തിലെ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നിർവഹിച്ചു.

murali

പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു.

murali
error: Content is protected !!