ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ കയ്പമംഗലം മൂന്നുപീടിക സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടക്കൽ സ്വദേശികളായ അബ്ദുൾ അയൂബ്, ഷിനാജ്, അസ്ലം, തിരുവനന്തപുരം അനാട് സ്വദേശി ഷഫീർ എന്നിവരാണ് പിടിയിലായത്. പ്ലക്സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.